Kozhukkallur Vision Episode01

>> Tuesday, September 25, 2018

Read more...

വാർഷികാഘോഷം, യാത്രയയപ്പ്, നഴ്സറി കലോത്സവം

>> Thursday, March 19, 2015


Read more...

വാർഷികാഘോഷം, യാത്രയയപ്പ്, നഴ്സറി കലോത്സവം

>> Friday, March 6, 2015


Read more...

അനുമോദിച്ചു

>> Thursday, June 26, 2014

കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി.സ്കൂളില്‍ ഉന്നതവിജയികള്‍ക്കുള്ള ഉപഹാരവിതരണം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മനത്താനത്ത് നിര്‍വ്വഹിക്കുന്നു.
കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി.സ്കൂളില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പി.ടി.എ യുടെ നേതൃത്വത്തില്‍ അനുമോദിച്ചു. എല്‍.എസ്.എസ് നേടിയ പൗര്‍ണമി എസ്.എസ്, സ്പോര്‍ട്സ് സ്കൂളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അമല്‍ മോഹന്‍.എം, ഏഴാം തരത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍, എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ഉപഹാരവിതരണവും ചടങ്ങിന്റെ ഉദ്ഘാടനവും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മനത്താനത്ത് നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.കെ. നാരായണന്‍ അധ്യക്ഷനായിരുന്നു. സ്കൂള്‍ മാനേജര്‍ കെ.കുഞ്ഞികൃഷ്ണന്‍ നായര്‍, സഞ്ജയ് കൊഴുക്കല്ലൂര്‍, വി.രവീന്ദ്രന്‍, ഇ.എം.രവീന്ദ്രന്‍ , അരുണിമ.വി.എസ്, തസിനി.എ.എം, പൗര്‍ണമി.എസ്.എസ് എന്നിവര്‍ സംസാരിച്ചു. ജയരാജന്‍.വി സ്വാഗതവും കെ.പി.മൊഹിയുദ്ദീന്‍ നന്ദിയും പറഞ്ഞു.

Read more...

വീട്ടില്‍ ഒരു കറിവേപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു.

>> Thursday, June 19, 2014

കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി.സ്കൂള്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തി, സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കറിവേപ്പ് തൈ നല്‍കുന്ന വീട്ടില്‍ ഒരു കറിവേപ്പ് പദ്ധതിക്ക് തുടക്കമായി. വടകര ഡി.ഇ.ഒ, ഇ.കെ.സുരേഷ് കുമാര്‍ എസ്.എസ് പൗര്‍ണമിക്ക് കറിവേപ്പ് തൈ നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ കമ്യൂണിറ്റി ജനറല്‍ കണ്‍വീനര്‍ ഷൗക്കത്ത് അലി എരോത്ത് പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് കെ.കെ.നാരായണന്‍ അധ്യക്ഷനായിരുന്നു. സ്കൂള്‍ മാനേജര്‍ കെ.കുഞ്ഞികൃഷ്ണന്‍നായര്‍,  സഞ്ജയ് കൊഴുക്കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ജയരാജന്‍ വി സ്വാഗതവും പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ ഇ.കെ.മോഹന്‍ നന്ദിയും പറഞ്ഞു.

Read more...

വീട്ടില്‍ ഒരു കറിവേപ്പ് പദ്ധതി

വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കറിവേപ്പിലയില്‍ രാസകീടനാശിനികള്‍ വ്യാപകമാകുന്നത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. വ്യാപകമായി കൃഷിചെയ്യുമ്പോള്‍ ഇലകള്‍ തഴച്ചു വളരാനുള്ള രാസവളങ്ങളും ഇലകള്‍ക്ക് കേടുവരാതിരിക്കാന്‍ കീടനാശിനികളും ഉപയോഗിച്ചു തുടങ്ങി. അതുകൊണ്ട് തന്നെ ഇന്ന് അങ്ങാടിയില്‍ നിന്ന് ലഭിക്കുന്ന കറിവേപ്പില ദീര്‍ഘനേരം വെള്ളത്തിലിട്ടു കഴുകി വൃത്തിയാക്കാതെ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന യാഥാര്‍ഥ്യം നാം മനസ്സിലാക്കണം. ഇതിന് പരിഹാരമായി ‘വീട്ടില്‍ ഒരു കറിവേപ്പ്‘ എന്ന പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി.സ്കൂള്‍ പരിസ്ഥിതി ക്ലബ്.
കറിവേപ്പില, കറികളില്‍ വറവിടുകയോ തൂമിക്കുക യോചെയ്ത് ഇല ഒഴിവാക്കുകയാണ് സാധാരണ ചെയ്യുന്നത്. ഇലകള്‍ കറിയുടെ കൂടെതന്നെ ചവച്ചുതിന്നാതെ എടുത്ത് കളയുന്നത് ഗുണത്തെ പറ്റിയുള്ള അജ്ഞത കൊണ്ടാണ്. കറിക്ക് മണവും രുചിയും കൊടുക്കുന്നതിനേക്കാളുപരി അരുചി ഇല്ലാതാക്കി ദഹനപ്രക്രിയക്ക് ആക്കം കൂട്ടി ബാഹ്യമായും ആന്തരികമായും ശരീരത്തിലേല്‍ക്കുന്ന വിഷങ്ങളെ ഇല്ലായ്മ ചെയ്ത് ദഹനശക്തി വര്‍ധിപ്പിക്കുന്ന ഒരസാധാരണ സുഗന്ധ ഇലയായ കറിവേപ്പില, കേരളീയരുടെ ദൈനംദിന ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്. റുട്ടേസി കുടുംബത്തില്‍ ജനിച്ച ഇതിന്റെ ശാസ്ത്രനാമം 'മുറയകൊയ്‌നിജി സ്‌പ്രെങ്ങ്' എന്നാണ്. ഇവയില്‍ തളിക്കുന്ന കീടനാശിനികള്‍ കാന്‍സര്‍, വിവിധ തരം അലര്‍ജികള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പരിഹാരം എന്ന നിലയില്‍ കൊഴുക്കല്ലൂര്‍ യു.പി.സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ ജൈവ കൃഷി രീതിയിലൂടെ ‘വീട്ടില്‍ ഒരു കറിവേപ്പ്‘ എന്ന പദ്ധതി നടപ്പാക്കുകയാണ്.
ദഹനശക്തിയും രുചിയും വര്‍ധിപ്പിക്കുവാനും ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കുന്നതിനുമായി കറികളില്‍ ചേര്‍ക്കുന്ന സുഗന്ധപത്രവും വിഷരഹിതമാക്കുവാനാണ് ശ്രമം.
വീട്ടില്‍ ഒരു കറിവേപ്പ് പദ്ധതിയുടെ ഉദ്ഘാടനം വടകര വിദ്യാഭ്യാസ ജില്ലാ ഓഫീസറും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീ. ഇ.കെ.സുരേഷ് കുമാര്‍ 2014 ജൂണ്‍ 19ന് നിര്‍വ്വഹിക്കും. ഗ്രീന്‍ കമ്യൂണിറ്റി ജനറല്‍ കണ്‍വീനര്‍ ഷൗക്കത്ത് അലി എരോത്ത് മുഖ്യ പ്രഭാഷ​​ണം നടത്തും.

Read more...

എസ്.എസ് പൗര്‍ണമി ക്ക് അഭിനന്ദനങ്ങള്‍

>> Sunday, June 1, 2014



 എല്‍.എസ്.എസ് നേടിയ എസ്.എസ്.പൗര്‍ണമിക്ക് അഭിനന്ദനങ്ങള്‍

Read more...

ശ്രീമതി വി.പി.ശാന്ത ടീച്ചര്‍ക്ക് യാത്രയയപ്പ്

>> Saturday, March 15, 2014

Photo: ശ്രീമതി വി.പി.ശാന്ത ടീച്ചര്‍ക്ക് യാത്രയയപ്പ്

2014 മാര്‍ച്ച് 21 വെള്ളി 
രാവിലെ 10 മണി : പൂര്‍വ്വാധ്യാപകരെ ആദരിക്കല്‍
ഉച്ചയ്ക്ക് 2 മണി : നഴ്സറി കലോത്സവം 
വൈകുന്നേരം 4 മണി : യാത്രയയപ്പ് സമ്മേളനം
വൈകുന്നേരം 6 മണി : നഴ്സറി കലോത്സവം - തുടര്‍ച്ച
രാത്രി 9 മണി : സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ 2014 മാര്‍ച്ച് 21 വെള്ളി
രാവിലെ 10 മണി : പൂര്‍വ്വാധ്യാപകരെ ആദരിക്കല്‍
ഉച്ചയ്ക്ക് 2 മണി : നഴ്സറി കലോത്സവം
വൈകുന്നേരം 4 മണി : യാത്രയയപ്പ് സമ്മേളനം
വൈകുന്നേരം 6 മണി : നഴ്സറി കലോത്സവം - തുടര്‍ച്ച
രാത്രി 9 മണി : സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍

Read more...

വോളീബോളിൽ ഇത്തവണയും കെ.ജി.എം.എസ് .യു.പി.സ്കൂൾ

>> Monday, September 9, 2013

വോളീബോളിൽ ഇത്തവണയും ജേതാക്കളായ കെ.ജി.എം.എസ് .യു.പി.സ്കൂൾ ടീം അംഗങ്ങൾ ഹെഡ് മാസ്റ്റർ വി.രവീന്ദ്രൻ , പരിശീലകൻ  കെ.കെ. അബ്ദുൾസലാം എന്നിവരോടൊപ്പം .
08/09/2013

Read more...

എല്‍.എസ്.എസ്, യു.എസ്.എസ് റിസല്‍റ്റ് - 2013

>> Thursday, May 16, 2013

2012-13 വര്‍ഷത്തില്‍ കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്. യു.പി. സ്കൂളില്‍ നിന്ന് എല്‍.എസ്.എസ് നേടിയ ദിലാര.സി.കെ, ദിയ പര്‍വിന്‍, വൈഷ്ണവി.എ. എന്നിവര്‍ക്കും യു.എസ്.എസ് നേടിയ അരുണ്‍രാജ് എന്‍, ദേവ്ദര്‍ശന്‍.എം എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍

Read more...

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP